മംഗളൂരു സ്വദേശി ഹൃദയാഘാതം മൂലം യാംബുവിൽ നിര്യാതനായി
text_fieldsമുഹമ്മദ് സിറാജ്
യാംബു: മംഗളൂരു സ്വദേശി ഹൃദയാഘാതം മൂലം യാംബുവിൽ നിര്യാതനായി. കർണാടകയിലെ ബൈക്കമ്പാടി സ്വദേശിയായ കുള്ളങ്കൽ കുടുംബത്തിലെ മുതിർന്ന അംഗമായ മുഹമ്മദ് സിറാജ് (73) ആണ് ഞായറാഴ്ച നിര്യാതനായത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിനിടയിലാണ് മരണം.
നാലര പതിറ്റാണ്ട് കാലമായി യാംബുവിൽ പ്രവാസിയായിരുന്നു. റോയൽ കമ്മീഷൻ ഹോസ്പിറ്റലിൽ പർച്ചെസിങ് വിഭാഗത്തിൽ ദീർഘകാലം ജോലിചെയ്തിരുന്നു. ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷം ചെറിയ മകനുമായി ചേർന്ന് യാംബുവിൽ ട്രേഡിങ്ങ് ബിസിനസ് ചെയ്ത് വരികയായിരുന്നു. മംഗളൂരു പ്രവാസികളെ പോലെ കേരളക്കാരുമായും ഏറെ സൗഹൃദബന്ധങ്ങൾ നിലനിർത്തിപോന്ന വ്യക്തിയായിരുന്നു എല്ലാവരും ബഹുമാനപൂർവം 'സിറാജ്ക്ക' എന്ന് വിളിച്ചിരുന്ന മുഹമ്മദ് സിറാജ്.
ഭാര്യയും മക്കളും മരുമക്കളും യാംബുവിൽ തന്നെയാണ് താമസം. ഭാര്യ: സുഹ്‌റ. മക്കൾ: നാസിയ, മുബീൻ (സാംറഫ്, യാംബു), സഹീർ. മരുമകൻ: ഇഖ്ബാൽ (യാംബു). നടപടികൾ പൂർത്തിയാക്കി മൃതദേഹം യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

