മദ്യമെന്ന് കരുതി ആസിഡ് കുടിച്ചയാൾ മരിച്ചു
text_fieldsഖോവൈ: ഉറക്കമുണർന്ന ഉടൻ മദ്യമാണെന്ന് കരുതി ആസിഡ് എടുത്ത് കുടിച്ചയാൾ മരിച്ചു. ത്രിപുരയിലെ ഖോവൈ ജില്ലയിലെ ലങ്കാപുര എഡിസി ഗ്രാമവാസിയായ കാർത്തിക് മോഹൻ ദേബർമ (55)യാണ് ആന്തരികാവയവങ്ങൾ തകർന്ന് ദാരുണമായി മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ഒരു കുപ്പി ആസിഡ് എടുത്ത് കുടിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
സ്ഥിരമായി മദ്യപിക്കുന്ന ദേബർമ, സംഭവദിവസം രാത്രിയും മദ്യലഹരിയിലായിരുന്നു. നാട്ടിലെ മദ്യശാലയിൽ നിന്ന് അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ അർധരാത്രി ഉറക്കമുണർന്നപ്പോൾ മദ്യമാണെന്ന് കരുതി റബർ സംസ്കരണത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് കുടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
താമസിയാതെ അബോധാവസ്ഥയിലായ ഇയാളെ കുടുംബാംഗങ്ങൾ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

