യുവാവ് അയല്‍വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
text_fieldsമൊറയൂര്‍: യുവാവിനെ അയല്‍വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ടൂര്‍ അറവങ്കര സ്വദേശിയും മൊറയൂര്‍ വാലഞ്ചേരിയില്‍ താമസിച്ചുവരുകയുമായിരുന്ന പാടത്ത് മുക്താറിന്‍റെ മകന്‍ സ്വാലിഹാണ് (19) മരിച്ചത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് സംഘം സ്ഥലത്തെത്തി വീടിനകത്ത് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വാലഞ്ചേരി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച രാത്രി പത്തിനു ശേഷം ഖബറടക്കി. ഫഫ്‌സത്താണ് മരിച്ച സ്വാലിഹിന്‍റെ മാതാവ്. സഹോദരങ്ങൾ: ഷഹ്‌ല, ഷഹ്‌ന, ഷബ്‌ന. സംഭവത്തില്‍ തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056