Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightകൂട്ടുകാർ​ക്കൊപ്പം...

കൂട്ടുകാർ​ക്കൊപ്പം കളിക്കവെ ഏഴുവയസ്സുകാരി വയലിൽ മുങ്ങി മരിച്ചു

text_fields
bookmark_border
കൂട്ടുകാർ​ക്കൊപ്പം കളിക്കവെ ഏഴുവയസ്സുകാരി വയലിൽ മുങ്ങി മരിച്ചു
cancel

വേങ്ങര: വയലിലെ വെള്ളക്കെട്ടില്‍ കളിച്ച് കൊണ്ടിരിക്കെ ബാലിക മുങ്ങി മരിച്ചു. എ.ആര്‍ നഗര്‍ കുറ്റൂർ ഫസലിയ റോഡിലെ തിരുത്തി റാഫിയുടെയും സുനീറയുടെയും മകൾ റഷ ഫാത്തിമ (ഏഴ്) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട്​ ആറ് മണിയോടെയായിരുന്നു അപകടം. ചെറാട്ടിൽ പള്ളിക്കടുത്ത് വീടിന് സമീപമുള്ള പാടത്ത് കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറിയിരുന്നു. കൂട്ടുകാർക്കൊപ്പം ഇവിടെ കളിക്കാനിറങ്ങിയതായിരുന്നു റഷ ഫാത്തിമ. ഇതിനിടെ വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഉടന്‍ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാടംചിന സ്കൂളിലും എ.ആര്‍ നഗര്‍ ഇസ്​ലാഹുല്‍ ഉലൂം മദ്​റസയിലും രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങൾ: റജാ ഫാത്തിമ, മുഹമ്മദ് ആദിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child deathdrowned
News Summary - Seven-year-old girl drowned in field while playing with friends
Next Story