Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightപി.കെ. മുഹമ്മദ് കുട്ടി...

പി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ നിര്യാതനായി

text_fields
bookmark_border
പി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ നിര്യാതനായി
cancel

തേഞ്ഞിപ്പലം: ജമാഅത്തെ ഇസ്​ലാമി മുതിർന്ന അംഗവും റിട്ട. ഹെഡ് മാസ്റ്ററുമായ ദേവതിയാലിലെ പി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ (87 വയസ്സ്) നിര്യാതനായി. ചേളാരി എച്ച്.എസ്.എസ്, മക്കരപ്പറമ്പ് എച്ച്.എസ്.എസ്, വാളക്കുളം എച്ച്.എസ്.എസ്, അത്തോളി എച്ച്.എസ്.എസ് എന്നീ സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ടിച്ചിരുന്നു.

ജമാഅത്തെ ഇസ്​ലാമി പ്രാദേശിക അമീർ, ഐ.സി.സി.ടി ട്രസ്റ്റ് ചെയർമാൻ, ദേവതിയാൽ മസ്ജിദുസ്സുബ്ഹാൻ മഹല്ല് പ്രസിഡന്‍റ്​ എന്നീ പദവികൾ വഹിച്ചിരുന്നു. പിതാവ്: പരേതനായ പി.കെ. അബൂബക്കർ മാസ്റ്റർ. മക്കൾ: ഡോ. പി.കെ. ഫൈസൽ (ജമാഅത്തെ ഇസ്​ലാമി പള്ളിക്കൽ ഏരിയ പ്രസിഡന്‍റ്​, സി.എം.ആർ.എച്ച്.എസ്.എസ് ചേന്ദമംഗല്ലൂർ), പി.കെ. ശരീഫ, പി.കെ. റൈഹാന, പി.കെ. റഷീദ ബാനു, പി.കെ. ജൗഹറ, പരേതനായ പി.കെ. ജലീൽ.

മരുമക്കൾ: മുഹമ്മദ് (റിട്ട. അസി. രജിസ്ട്രാർ), പി.പി. ഇബ്രാഹീം കുട്ടി, അബൂബക്കർ സിദീഖ്, അബ്ദുൽ ഗഫൂർ, സി. ഹസീന (പരുത്തിക്കാട് യു.പി സ്ക്കൂൾ), കെ.പി. സൽവ (മുൻ സംസ്ഥാന പ്രസിഡന്‍റ്​ ജി.ഐ.ഒ കേരള). മയ്യിത്ത് നമസ്ക്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ദേവതിയാൽ മസ്ജിദുസ്സുബ്ഹാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PK Muhammad Kutty Master passes away
Next Story