വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ
text_fieldsഅനിക
വേങ്ങര: വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ് സ്കൂൾ ഹ്യുമാനിറ്റീസ് രണ്ടാം വർഷ വിദ്യാർഥിനി അനികയാണ് (17) മരിച്ചത്. പണിക്കു പോയ വീട്ടുകാർ ഉച്ചക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അനികയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നു ബന്ധുക്കൾ പറയുന്നു. തമിഴ്നാട് സ്വദേശികളായ അനികയുടെ കുടുംബം വർഷങ്ങളായി കണ്ണമംഗലം വട്ടപ്പൊന്തയിലാണ് താമസം. മുരുകൻ-ശ്രീദേവി ദമ്പതികളുടെ മകളാണ് അനിക.
ചെറുപ്പത്തിൽ പിതാവ് ഉപേക്ഷിച്ചുപോയ ശേഷം അമ്മയുടെയും മറ്റു ബന്ധുക്കളുടെയും സംരക്ഷണത്തിലായിരുന്നു. ഒരു വർഷം മുമ്പ് അനികയുടെ അമ്മയുടെ വിവാഹവും നടന്നിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനക്കും ശേഷം പരപ്പനങ്ങാടിയിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ പറഞ്ഞു.

