പ്രഫ. മുസ്ലിയാരകത്ത് മൊയ്‌തീൻകുട്ടി നിര്യാതനായി
text_fieldsമലപ്പുറം: വള്ളുവമ്പ്രം മുസ്‌ലിയാർ പീടികയിൽ പ്രഫ. മുസ്ലിയാരകത്ത് മൊയ്‌തീൻകുട്ടി (89) മരണപ്പെട്ടു. ഭാര്യ: സുലൈഖ കോടിത്തൊടി (ചെറുപുത്തൂർ ) മക്കൾ : ഷഫീഖ് അഹമ്മദ്, റഫീഖ് ഹസ്സൻ (സെൻട്രൽ എക്സൈസ്), മുനീർ, സലീം, ആയിഷ (വടക്കാങ്ങര). അമീന ഫിർദൗസ് (മക്കരപ്പറമ്പ്). മരുമക്കൾ: സുബൈദ (ഇരുമ്പുഴി ), റീന (അരിമ്പ്ര), ജമീല (മലപ്പുറം), ഷാഹിന (കടുങ്ങൂത്ത്), സഹോദരങ്ങൾ: പരേതരായ അഹമദ് മുസ്‌ലിയാർ, ലവക്കുട്ടി ഹാജി.
ജമാഅത്തെ ഇസ്ലാമി അംഗമായിരുന്ന മൊയ്‌ദീൻകുട്ടി ഫാറൂഖ് കോളജിലെ അറബി വിഭാഗം തലവനും സൗദി അറേബ്യയിലെ അറബ് ന്യൂസ് എഡിറ്റോറിയൽ ട്രാൻസലേറ്ററായും ആകാശവാണി ജീവനക്കാരനായും (ഡൽഹി,സിംല) സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലപ്പുറം ഫലാഹിയ കോളജിലെ പ്രിൻസിപ്പൽ ആയും മലപ്പുറം വിദ്യാനഗർ സ്കൂളിന്റെ സ്ഥാപക സമിതി അംഗമായും ദീർഘ കാലം മലപ്പുറത്തും നാട്ടിലും ഖുർആൻ പഠന ക്ലാസുകൾ നടത്തിയിട്ടുമുണ്ട്. മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4.30ന് വള്ളുവമ്പ്രം മഹല്ല് ജുമാ മസ്ജിദിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

