കാണാതായ യുവാവ് മരിച്ച നിലയിൽ
text_fieldsവിഷ്ണു
മലപ്പുറം: കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാപ്പനങ്ങാടി മൂച്ചിയൻ നാരായണെൻറ മകൻ വിഷ്ണുവിനെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച കാണാതായ വിഷ്ണുവിനെ ഹൈസ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ട്രെയിനിയായിരുന്നു.
മാതാവ്: പ്രഭ (പാർട്ട് ടൈം സ്വീപ്പർ, പൊന്മള പഞ്ചായത്ത്). സഹോദരൻ: ജിഷ്ണു (വിദ്യാർഥി). മലപ്പുറം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം സംസ്കാരം നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

