Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ ഐനിൽ വാഹനപകടം: മലപ്പുറം സ്വദേശി മരിച്ചു
text_fieldsbookmark_border
അൽഐൻ: അൽഐനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശി സമീർ തടത്തിൽ പറമ്പൻ (40) ആണ് അൽ വഗനിൽ ഉണ്ടായ വാഹനപകടത്തിൽ മരിച്ചത്. അൽ വഗനിൽ അമ്മാവൻ നടത്തുന്ന ഫെയ്മസ് ഫ്ലോർമിൽ ജീവനക്കാരനായിരുന്നു. സാധനങ്ങൾ വിതരണം ചെയ്യുന്ന ഇരുചക്ര വാഹനത്തിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.
മൃതദേഹം അൽ ഐൻ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സ്വദേശത്ത് ഖബറടക്കുമെന്ന് സാമൂഹ്യ പ്രവർത്തനകൻ സമദ് പൂന്താനം അറിയിച്ചു.
പിതാവ്: രായിൻ ഹാജി തടത്തിൽ പറമ്പിൽ, മാതാവ്: തിത്തീമു. ഭാര്യ: ഫൻസിയ. മക്കൾ: റോഷൻ, റസൽ ആദം. ആറു മാസമായ കുഞ്ഞിനെ കാണാതെയാണ് സമീറിൻറെ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

