Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightവാഹനാപകടം; മലപ്പുറം...

വാഹനാപകടം; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

text_fields
bookmark_border
വാഹനാപകടം; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
cancel

ബംഗളൂരു: വാഹനാപകടത്തില്‍ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിക്ക് ദാരുണാന്ത്യം. വലിയകത്ത് ഹമീദിന്‍റെ മകന്‍ അമീര്‍ ബാബു ( 27) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30-ന് ബംഗളുരു- മൈസൂരു എക്‌സ്പ്രസ് വേയിലായിരുന്നു അപകടം. രാമനഗരയില്‍ മിനി ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടം. വണ്ടിയില്‍ കൂടെയുണ്ടായിരുന്ന കൊണ്ടോട്ടി കീഴിശേരി സ്വദേശി ദില്‍ഷാദിന് (29) പരിക്കേറ്റു.

ദില്‍ഷാദ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹം രാമനഗര സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എ.ഐ.കെ.എം.സി.സി. പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. അമീര്‍ ബാബു നിലവില്‍ കുടുംബത്തോടൊപ്പം ഗൂഡല്ലൂരിലാണ് താമസം. മാതാവ്: ഉമ്മുകുല്‍സു. സഹോദരങ്ങള്‍: ഹബീബ, ഫസീല. ഖബറടക്കം വെള്ളിയാഴ്ച ഗൂഡല്ലൂര്‍ മാക്കുമൂല ജുമാമസ്ജിദില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road AccidentObituaryMalappuram
News Summary - Malappuram resident dies in a road accident
Next Story