ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു
text_fieldsമരണപ്പെട്ട വള്ളിക്കാടൻ അബ്ദുലത്തീഫ്
മക്ക: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. വേങ്ങര ഊരകം കല്ലേങ്ങപടി സ്വദേശി വള്ളിക്കാടൻ അബ്ദുലത്തീഫ് (52) ആണ് മരിച്ചത്. മക്കയിൽ കടകളിൽ മുട്ട വിതരണം ചെയ്യുന്ന സെയിൽസ്മാനായി ജോലിചെയ്യുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് തെൻറ വാഹനത്തിെൻറ കേടുപാടുകൾ ശരിയാക്കാനായി വർക്ക്ഷോപ്പിലേക്ക് പോവുന്ന വഴിയിൽ ശാറ അൽഹജ്ജ് എന്ന സ്ഥലത്ത് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ വർക് ഷോപ്പിലെ ജോലിക്കാരനായ സുഹൃത്തിനെ ഇദ്ദേഹം മൊബൈലിൽ വിളിച്ചു വിവരം അറിയിച്ചു. സുഹൃത്ത് മക്കയിലെ സാമൂഹ്യപ്രവർത്തകനായ മുജീബ് പൂക്കോട്ടൂരിനെ വിവരം അറിയിക്കുകയും അദ്ദേഹം സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും അബ്ദുൽ ലത്തീഫ് മരിക്കുകയുമായിരുന്നു. പിതാവ്: മായിൻകുട്ടി, മാതാവ്: കുഞ്ഞാത്തുട്ടി, ഭാര്യ: സക്കീന വള്ളിക്കാടൻ, മക്കൾ: അസ്ലം, ആദിൽ റുഷ്ഫീദ്, അജ്മൽ ഹുസൈൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

