Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightക​ഴു​ത്തി​ൽ ലെ​യ്സ്...

ക​ഴു​ത്തി​ൽ ലെ​യ്സ് കു​രു​ങ്ങി അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

text_fields
bookmark_border
ക​ഴു​ത്തി​ൽ ലെ​യ്സ് കു​രു​ങ്ങി അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
cancel
camera_alt

മു​ഹ​മ്മ​ദ് റാ​ഫി​ഹ്​

പൂ​ക്കോ​ട്ടും​പാ​ടം: ക​ഴു​ത്തി​ൽ ലെ​യ്സ് കു​രു​ങ്ങി അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം പാ​ട്ട​ക്ക​രി​മ്പ് മ​ച്ചി​ങ്ങ​ൽ ഫൈ​സ​ൽ നാ​സ​റി​െൻറ മ​ക​ൻ മു​ഹ​മ്മ​ദ് റാ​ഫി​ഹാ​ണ്​ (10) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

കു​ട്ടി​ക​ൾ ത​മ്മി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് റാ​ഫി​ഹ് മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ക്കു​ക​യും അ​യ​യി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന ലെ​യ്സെ​ടു​ത്ത് ക​ഴു​ത്തി​ൽ ചു​റ്റി വീ​ൽ​ചെ​യ​റി​ലി​രു​ന്ന് ക​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. വീ​ട്ടു​കാ​ർ വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​െ​ച്ച​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്. പ​റ​മ്പ ഗ​വ. യു.​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് റാ​ഫി​ഹ്. മാ​താ​വ്: ഒ.​പി. മു​നീ​റ. സ​ഹോ​ദ​ര​ങ്ങ​ൾ: റി​യാ​ഫാ​ത്തി​മ, റെ​ന ഫാ​ത്തി​മ, മു​ഹ​മ്മ​ദ് റ​സ​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pookkottumpadamdeath
News Summary - Lace tightened around neck Fifth standard student dies
Next Story