Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightഐ.എം.എ മുന്‍ സംസ്ഥാന...

ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡൻറ്​ ഡോ. ഇ.കെ. ഉമ്മര്‍ കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡൻറ്​ ഡോ. ഇ.കെ. ഉമ്മര്‍ കോവിഡ് ബാധിച്ച് മരിച്ചു
cancel

നിലമ്പൂര്‍: ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡൻറും മുൻ മലപ്പുറം ജില്ല മെഡിക്കല്‍ ഓഫിസറുമായ ഡോ. ഇ.കെ. ഉമ്മര്‍ (73) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോ​ട്ടെ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു മരണം.

നിലമ്പൂര്‍ ജില്ല ആശുപത്രി സൂപ്രണ്ടായും സേവനമനുഷ്ഠിച്ച ഇദ്ദേഹം നിലമ്പൂര്‍ ഏലംകുളം ആശുപത്രി ഉടമയാണ്. പൊതുപ്രവര്‍ത്തനത്തിലും സജീവമായിരുന്ന ഇദ്ദേഹം റോട്ടറി ക്ലബ്​ ഡിസ്ട്രിക് ഗവര്‍ണര്‍ ആയിരുന്നു. പ്രളയകാലങ്ങളില്‍ വീടുകള്‍ നഷ്​ടപ്പെട്ടവര്‍ക്ക്​ റോട്ടറി ക്ലബിലൂടെ വീട് യാഥാർഥ്യമാക്കാന്‍ മുന്നില്‍നിന്ന്​ പ്രവര്‍ത്തിച്ചു.

പി.വി. അബ്​ദുൽ വഹാബ് എം.പിയുടെ ഭാര്യാസഹോദരി ഖമറുന്നിസയാണ് ഭാര്യ. മക്കള്‍: ജനീഷ് (സോഫ്റ്റ്​വെയര്‍ എൻജിനീയര്‍, കാനഡ), ഡോ. അനീഷ് (ഖത്തര്‍), ഡോ. സനീഷ് (ഏലംകുളം ആശുപത്രി, നിലമ്പൂര്‍). മരുമക്കള്‍: സിന്‍സി (കാനഡ), ഡോ. റംന (ഖത്തര്‍), ഡോ. റിസ്‌ല (ഏലംകുളം ആശുപത്രി, നിലമ്പൂര്‍).

Show Full Article
TAGS:IMA Dr EK Ummer covid death 
News Summary - Former IMA state president Dr. E.K. Ummer dies of covid
Next Story