Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എടപ്പാൾ താജുദ്ദീ​ന്റെ മകൻ അബ്ദുൽ ബാരി നിര്യാതനായി

text_fields
bookmark_border
ഖബറടക്കം ഇന്ന് വൈകുന്നേരം 4.30 ന് അത്തിപ്പറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
abdul bari
cancel
camera_alt

അബ്ദുൽ ബാരി 

വളാഞ്ചേരി: ജമാഅത്തെ ഇസ്‍ലാമിയുടെ ആദ്യകാല അംഗവും സജീവ പ്രവർത്തകനുമായിരുന്ന പരേതനായ എടപ്പാൾ താജുദ്ദീന്റെ മകൻ കോലക്കാട് അബ്ദുൽ ബാരി (64) നിര്യാതനായി. പ്രമുഖ സംഗീതഞ്ജനും ഗായകനുമായ ഗഫൂർ എം ഖയാം സഹോദരനാണ്. ദീർഘകാലം യു.എ.ഇ ലെ അൽ ഐനിൽ പ്രവാസിയായിരുന്ന അബ്ദുൽ ബാരി ഈയിടെയാണ് പ്രവാസം മതിയാക്കി നാട്ടിലെത്തിയത്.

അർബുദരോഗത്തിനുള്ള ചികിത്സക്കിടെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. പരേതയായ ബിയ്യുമ്മ ആണ് അബ്ദുൽ ബാരിയുടെ മാതാവ്. ഭാര്യ: റസിയ, മക്കൾ: താജുദ്ദീൻ, റിസ്‌വാൻ, ഇമ്രാൻ, സൗബാൻ. മരുമക്കൾ: സഫ, മാസൂമ. സഹോദരികൾ: മാജിദ തിരൂർ , ശാഹിദ വളാഞ്ചേരി , വഹീദ. വേങ്ങര. ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളായ മുഹ്‌യുദ്ദീൻ തിരൂർ, അബ്ദുൽ അഹദ് വളാഞ്ചേരി എന്നിവരും അബ്ദുസ്സലാം വേങ്ങരയും സഹോദരീ ഭർത്താക്കന്മാരാണ്.

ഹോസ്പിറ്റലിലുള്ള അബ്ദുൽ ബാരിയുടെ മയ്യിത്ത് ഇന്ന് ഉച്ചയോടെ പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ് റോഡിലുള്ള അബ്ദുൽ ബാരിയുടെ സഹോദരീ പുത്രൻ അമീൻ അസ്‌ല മിന്റെ വീട്ടിലെത്തും. (പരേതനായ പ്രൊഫസർ കമാൽ പാഷയുടെ വസതിക്ക് സമീപം). ഖബറടക്കം 4. 30 ന് അത്തിപ്പറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Edpal Tajuddin's son Abdul Bari passed away
Next Story