മലയോര മേഖലയിലെ ജനകീയ ഡോക്ടർ പി. അബ്ദുൽ കരീം നിര്യാതനായി
text_fieldsഡോ. അബ്ദുൽ കരീം
വണ്ടൂർ: മലയോര മേഖലയിലെ ജനകീയ ഡോക്ടറായി അറിയപ്പെടുന്ന ഡോ. പി. അബ്ദുൽ കരീം (79) നിര്യാതനായി. വണ്ടൂർ കാരുണ്യ, കുറ്റിയിൽ ആശ്രയ സ്പെഷൽ സ്കൂൾ, നിംസ് ഹോസ്പിറ്റൽ എന്നിവയുടെ സ്ഥാപക ഭാരവാഹിയായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കിൽ ഫീസ് ഈടാക്കിയും പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി മരുന്നുകൾ വിതരണം നടത്തിയുമായിരുന്നു ഡോക്ടറുടെ സേവനം.
അർബുദ ചികിത്സ രംഗത്തെ വേറിട്ട സേവനങ്ങളും പ്രത്യേകതയായിരുന്നു. ഭാര്യ: കൈനിക്കര ഖദീജ. മക്കൾ: യൂനുസ് (ഈസ് ട്രാവൽസ് മാനേജിങ് ഡയറക്ടർ, വണ്ടൂർ), ഉമൈസ്, ഡോ. ഹിഫ്സുറഹ്മാൻ (ഫാത്തിമ ഡെൻറൽ ക്ലിനിക് മാനേജിങ് ഡയറക്ടർ, വണ്ടൂർ), ലിൻസ് ജമാൽ (ഖത്തർ). മരുമക്കൾ: ഷെറിൻ (തിരൂർ), ഡോ. സി.ടി.പി. അബ്ദുൽ ഗഫൂർ (വണ്ടൂർ), റിസ്വാന (തലശ്ശേരി), ഹംന (സ്റ്റാഫ് നഴ്സ് ഹമദ് ഹോസ്പിറ്റൽ, ഖത്തർ).
സഹോദരങ്ങൾ: മുഹമ്മദ് എന്ന മയമി ഹാജി, അബ്ദുറഹ്മാൻ എന്ന ബുഷ്റ കുഞ്ഞാപ്പ, ഡോ. അബ്ദുൽ മജീദ്, ഫാത്തിമ, ആയിശ, മൈമൂന, ഖദീജ, പരേതരായ കോയ ഹാജി, അബ്ദുൽ ഹമീദ്, സഫിയ, സുബൈദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

