Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: ദേശാഭിമാനി തിരൂർ ലേഖകൻ വിനോദ് തലപ്പള്ളി നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: ദേശാഭിമാനി തിരൂർ ലേഖകൻ വിനോദ് തലപ്പള്ളി നിര്യാതനായി
cancel

തിരൂർ: ദേശാഭിമാനി തിരൂർ ലേഖകൻ വിനോദ് തലപ്പള്ളി (55) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തിരൂർ റീജിയണൽ ഹൗസിങ് കോർപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറും തിരൂർ പ്രസ് ക്ലബ് ജോയിൻ സെക്രട്ടറിയുമായിരുന്നു. നേരത്തെ പ്രസിഡൻറ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

സി.പി.എം. മുത്തൂർ ബ്രാഞ്ച് സെക്രട്ടറി, തിരൂർ ലോക്കൽ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ. വില്ലേജ് സെക്രട്ടറി, തിരൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി തിരൂരിലെ മാധ്യമ രംഗത്ത് സജീവമായിരുന്നു.പരേതരായ പരമേശ്വരൻ നായരുടേയും ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: സവിത (പ്രവാസി സേവാ കേന്ദ്രം, തിരൂർ). മക്കൾ: വിസ്മയ, വൈഷ്ണവ് (വിദ്യാർഥികൾ). സഹോദരങ്ങൾ: പ്രമോദ്, രഞ്ജിത്, തുളസി, പ്രസന്ന, സ്വർണ്ണകുമാരി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് മുത്തൂരിലെ വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Deshabhimani Tirur Reporter Vinod Thalappally Dies
Next Story