Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
cancel

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. വണ്ടൂർ പഴയ ചന്തക്കുന്നിൽ താമസിക്കുന്ന മുക്കണ്ണൻ അബ്ദുൽ നാസർ (60) ആണ് മരിച്ചത്. രണ്ടാഴ്ചയായി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മരണം.

20 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ കിലോ മൂന്നിൽ ഒരു ബൂഫിയയിൽ ജീവനക്കാരനായിരുന്നു.

പിതാവ്: അഹമ്മദ് കുട്ടി, മാതാവ്: ആസിയ, ഭാര്യ: റുഖിയ, മക്കൾ: അജ്‌മൽ, ഷാനവാസ്, ജംഷീർ, റംഷീന. മരണാന്തര നടപടിക്രമങ്ങൾക്കായി സഹോദരൻ ഷൗക്കത്തും കെ.എം.സി.സി വെൽഫയർ വിങ് നേതാക്കളും രംഗത്തുണ്ട്. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story