Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightഫ​റോ​ക്ക്...

ഫ​റോ​ക്ക് പാ​ല​ത്തി​ൽ​നി​ന്നു പു​ഴ​യിൽ ചാ​ടി​യയാളുടെ മൃ​ത​ദേ​ഹം താ​നൂ​രി​ൽ ക​ണ്ടെ​ത്തി

text_fields
bookmark_border
Yousuf 12921
cancel

ഫ​റോ​ക്ക്: ഫ​റോ​ക്ക് പു​തി​യ പാ​ല​ത്തി​ൽ​നി​ന്ന്​ ചാ​ലി​യാ​ർ പു​ഴ​യി​ലേ​ക്കു ചാ​ടി​യ പ​ടി​ക്ക​ൽ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ന്നി​യൂ​ർ പ​ടി​ക്ക​ൽ സ്വ​ദേ​ശി ചെ​റു​താ​ഴ​ത്ത് യൂ​സു​ഫാ​ണ്​ (47) മ​രി​ച്ച​ത്.

ഈ ​മാ​സം ആ​റാം തീ​യ​തി​യാ​ണ് യു​വാ​വ് ഫ​റോ​ക്ക് പു​തി​യ​പാ​ല​ത്തി​ൽ​നി​ന്ന്​ ചാ​ലി​യാ​റി​ലേ​ക്ക് ചാ​ടി​യ​ത്. ഉ​ട​നെ നാ​ട്ടു​കാ​ർ തോ​ണി​യു​മാ​യി അ​ടു​ത്തെ​ത്തി​യെ​ങ്കി​ലും യു​വാ​വ് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളോ​ളം തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

താ​നൂ​ർ ഉ​ണ്ണി​യാ​ലു​ങ്ങ​ൽ ഭാ​ഗ​ത്ത്​ ക​ട​ലി​ലാ​ണ് ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11.30ന് ​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചെ​മ്മാ​ട് ഡോ. ​അ​ഹ​മ്മ​ദ് കോ​യ​യു​ടെ ക്ലി​നി​ക്കി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണ്.

Show Full Article
TAGS:death news 
News Summary - dead body found in Tanur
Next Story