Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം ബ്രാഞ്ച് സെക്രട്ടറി വയലിൽ മരിച്ച നിലയിൽ

text_fields
bookmark_border
സി.പി.എം ബ്രാഞ്ച് സെക്രട്ടറി വയലിൽ മരിച്ച നിലയിൽ
cancel
camera_alt

ബാ​ല​കൃ​ഷ്ണ​ൻ

കാവനൂർ: സി.പി.എം ഇളയൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളയൂർ പുത്തൻവീട്ടിൽ രാമൻ നായരുടെ മകൻ ബാലകൃഷ്ണനെയാണ് (65) മരിച്ച നിലയിൽ കണ്ടെത്തിയത്.

കേരള കർഷകസംഘം അരീക്കോട് ഏരിയ കമ്മിറ്റി അംഗം, സീനിയർ സിറ്റിസൺ മലപ്പുറം ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫെബ്രുവരി 22നാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. തുടർന്ന് മകന്റെ പരാതിയിൽ അരീക്കോട് പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് മൃതദേഹം മാടാരക്കുണ്ടിലെ വലിയപാടത്ത് കണ്ടെത്തിയത്. വയലിൽ നനക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടതായി ബന്ധുക്കളെയും അരീക്കോട് പൊലീസിനെയും അറിയിച്ചത്.

അരീക്കോട് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് അരികിൽനിന്ന് വിഷക്കുപ്പി കണ്ടെത്തിയതായി അരീക്കോട് പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് അരീക്കോട് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജു മോൻ, എസ്.ഐ അസീസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഭാര്യ: ശോഭന. മക്കൾ: ശോഭിത്, ഷോജിമ. മരുമക്കൾ: ഷിനിമോൾ, ജഗദീഷ്. സഹോദരങ്ങൾ: നാരായണി, ശാന്തകുമാരി, വിജയകുമാരി, രാമചന്ദ്രൻ, ഈശ്വരദാസൻ, ഇന്ദിര, വത്സലകുമാരി, രമഭായ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM branch secretary found dead in field
Next Story