തിരൂർ: കഴിഞ്ഞ വ്യാഴാഴ്ച ഷാർജയിലെ ദൈദിൽ ഹൃദയാഘാതം മൂലം മരിച്ച കോട്ട്-പയ്യനങ്ങാടി തങ്ങൾസ് റോഡ് സ്വദേശി മച്ചിഞ്ചേരി മുഹമ്മദ് ഹനീഫയുടെ (55) മൃതദേഹം നാട്ടിലെത്തിച്ചു.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. പയ്യനങ്ങാടി സി.എച്ച് സെൻറർ ഉപദേശക സമിതി ചെയർമാനും കെ.എം.സി.സിയുടെ പ്രവർത്തകനുമായ മുഹമ്മദ് ഹനീഫ പരേതനായ എം.എസ്. മുഹമ്മദിെൻറ മകനാണ്. ഭാര്യ: ഫാത്തിമ കൂട്ടായി.
മക്കൾ: ഷാഹിദ, ഫർസാന, ഫർഹാൻ (ഖത്തർ). മരുമക്കൾ: അസ്ലം മീനടത്തൂർ (യു.എ.ഇ), റഫീഖ് പുതുപ്പള്ളി (ഖത്തർ), ആയിഷ ദിൽഷ (പനമ്പാലം).