പൊന്നാനി: പുതുപൊന്നാനി അഴിമുഖത്ത് കളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായതായ 14 കാരന്‍റെ മൃതദേഹം കണ്ടെത്തി. വെളിയങ്കോട് ബീവിപ്പടി സ്വദേശി കരുവീട്ടിൽ മനാഫിന്‍റെ മകൻ മിസ്ഹബ് (14)ന്‍റെ മൃതദേഹമാണ് വെളിയങ്കോട് പത്തുമുറി പടിഞ്ഞാറുഭാഗം കടലിൽ നിന്ന് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം മറ്റു മൂന്ന് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ സുഹൃത്ത് വെള്ളത്തിൽ വീണതോടെ രക്ഷിക്കാനിറങ്ങിയതായിരുന്നു മിസ്ഹബ്. എന്നാൽ മിസ്ഹബ് ഒഴുക്കിൽപെടുകയായിരുന്നു.
തുടർന്ന് പൊന്നാനി പൊലീസ്, തീരദേശ പൊലീസ്, ഫയർഫോഴ്സ്, മത്സ്യ ബന്ധന ബോട്ടുകൾ എന്നിവർ ചേർന്ന് തിങ്കളാഴ്ച രാത്രി വരെ തെരച്ചിൽ ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മൃതദേഹം ചൊവ്വാഴ്ച രാവിലെ കടലിൽനിന്ന് കണ്ടെടുക്കുകയായിരുന്നു.