Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 3:56 AM GMT Updated On
date_range 2022-03-11T09:26:23+05:30അസം സ്വദേശിനി ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ
text_fieldscamera_alt
ഹുസ്നാര ബീഗം
മങ്കട: അസം സ്വദേശിനിയായ വീട്ടമ്മയെ മങ്കട ഏലച്ചോലയിലെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി. ഭർത്താവും രണ്ട് കുട്ടികളുമൊത്ത് താമസിച്ചിരുന്ന ഹുസ്നാര ബീഗത്തിന്‍റെ (28) മൃതദേഹമാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകീട്ട് നാലോടെ സ്ഥലത്തെത്തിയ അടുത്ത റൂമിലെ താമസക്കാരൻ ദുർഗന്ധം കാരണം കെട്ടിട ഉടമയെ വിവരമറിയിക്കുകയായിരുന്നു.
വാതിൽ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാൽ ജനൽചില്ല് തകർത്ത് അകത്തു കടന്നപ്പോഴാണ് പുതപ്പിൽ ചുറ്റിയ നിലയിൽ മൃതശരീരം കണ്ടത്.
പൊലീസെത്തി വാതിൽ തുറന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഭർത്താവ് അസം ലുഞ്ചിഗർ സ്വദേശി സഫിയർ റഹ്മാനെയും രണ്ടു മക്കളെയും രണ്ടു ദിവസമായി കാണാനില്ല. മരണത്തിൽ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിനുരാജ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
Next Story