കെ.എം.സി.സി ഹജ്ജ് സെൽ വളണ്ടിയറായിരുന്ന മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു
text_fieldsസാദിഖലി
മക്ക: കെ.എം.സി.സി മക്ക ഹജ്ജ് സെൽ വളണ്ടിയറും അവാലി ഏരിയ കമ്മിറ്റി സജീവ പ്രവർത്തകനുമായിരുന്ന മലപ്പുറം പൊന്മള സ്വദേശി പുവ്വല്ലൂർ സാദിഖലി (33) മരിച്ചു. നാട്ടിൽ നിന്നും ഉംറ നിർവഹിക്കാനെത്തിയ ഇദ്ദേഹത്തിന്റെ ഭാര്യ പിതാവിനെയും മാതാവിനെയും സന്ദർശിക്കുന്നതിനായി ഹറമിലെത്തിയപ്പോൾ അവിടെ വെച്ച് ഹൃദയസ്തംഭനം ഉണ്ടാവുകയും തുടർന്ന് മക്ക കിങ് ഫൈസൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മക്ക മതാജിർ സൗദി സൂപ്പർ മാർക്കറ്റിലെ ജോലിക്കാരനായിരുന്ന ഇദ്ദേഹം 12 വർഷത്തോളമായി പ്രവാസിയാണ്. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ നിന്നും ലീവ് കഴിഞ്ഞെത്തിയത്. മക്കയിൽ ജോലിചെയ്യുന്ന ഇദ്ദേഹത്തിന്റെ സഹോദരൻ മുഹമ്മദ് റക്കാദ് ഒരു ദിവസം മുമ്പാണ് അനുജനായ ഇദ്ദേഹത്തോട് യാത്ര പറഞ്ഞ് നാട്ടിൽ ലീവിന് പോയത്. മരണവിവരമറിഞ്ഞു സഹോദരൻ വീണ്ടും മക്കയിലേക്ക് തന്നെ തിരിച്ചു പോന്നിട്ടുണ്ട്.
പിതാവ്: പരേതനായ പുവ്വല്ലൂർ മൊയ്തീൻ കുട്ടി, മാതാവ്: അറബി ഖദീജ പാണക്കാട്, ഭാര്യ: മങ്കരത്തൊടി ഷഹർബാനു ഹാജിയാർപള്ളി, ഏകമകൻ: എൽ.കെ.ജി വിദ്യാർത്ഥിയായ ഷാദിന്നഹാൻ, സഹോദരങ്ങൾ: ആഷിക്ക്, മുഹമ്മദ് റക്കാദ്, റഹീന. മരണാന്തര നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി മക്ക നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

