Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഹൃദയാഘാതത്തെത്തുടർന്ന്...

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം മങ്കട സ്വദേശി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം മങ്കട സ്വദേശി ജിദ്ദയിൽ മരിച്ചു
cancel
camera_alt

ചാലൂത്ത് ഷബീബ്

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. ജിദ്ദ അൽ ഖുംറയിൽ ജോലിചെയ്തിരുന്ന മങ്കട കുറുവ ചെറുകുളമ്പ് സ്വദേശി ചാലൂത്ത് ഷബീബ് (33) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. ഒരു വർഷം മുമ്പാണ് ഇദ്ദേഹം പ്രവാസജീവിതം ആരംഭിച്ചത്.

പിതാവ്: പരേതനായ ചാലൂത്ത് മൊയ്തു, മാതാവ്: ഫാത്തിമ, ഭാര്യ: ഫഹ്‌മ, സഹോദരങ്ങൾ: നൗഷാദ്, റമീസ്, പരേതയായ സമീറ. കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് അസർ നമസ്ക്കാര ശേഷം ജിദ്ദ റുവൈസ് മഖ്ബറയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമ സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ കൂടെയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart AttackGulf Newsmalappuram nativeSaudi ArabiaObituary
News Summary - Malappuram native died in Jeddah after suffering a heart attack
Next Story