മലബാറിലെ ആദ്യകാല രജിസ്ട്രേഡ് ഫാർമസിസ്റ്റ് തയ്യിൽ കിഴക്കേതിൽ കുഞ്ഞിമൊയ്തു നിര്യാതനായി
text_fieldsതിരൂർ: നടുവിലങ്ങാടി മലബാറിലെ ആദ്യകാല രജിസ്ട്രേഡ് ഫാർമസിസ്‌റ്റും തിരൂർ മെഡിക്കൽ സ്റ്റോർ സാരഥിയുമായ തയ്യിൽ കിഴക്കേതിൽ കുഞ്ഞിമൊയ്തു (93) എന്ന കുഞ്ഞിപ്പ ഹാജി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടു. യാഹു മൊല്ലാക്ക, വെട്ടം അബ്ദുല്ല ഹാജി, മ മ്മി സാഹിബ് എന്നി വരുടെ കീഴിൽ മത വിദ്യാഭ്യാസം നേടിയ കുഞ്ഞിപ്പ സാഹിബ് വാ രണാക്കര സ്കൂളി ലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ആറ് ഏഴ് ക്ലാസു കൾ തിരൂർ എം യു പി സ്കൂളിലായിരുന്നു തുടർന്ന് തിരൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് ഫസ്റ്റ് ക്ലാസോടെ പാസായ ശേഷം 1954 ൽ മദ്രാസ് മെഡിക്കൽ കോളേ ജിൽ ചേർന്നു ഡി ഫാം കരസ്ഥമാക്കി.
ഈ കോഴ്സ്, പഠന സമയത്ത് മദ്രാസിലെ ഇസ്ഉദ്ദീൻ മൗലവിയുടെ ക്ലാസുകളിലൂടെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ പ്രവർത്തനങ്ങളിൽ സജീവമാ യി.1957 ൽ തിരൂർ കോർട്ട് റോഡിൽ "തിരൂർ മെഡിക്കൽ സ്റ്റോഴ്സ്" എന്ന പേരിൽ ഫാർമസി തുടങ്ങി. വിവിധ മത സാമൂഹിക സംഘടനകളിൽ പ്രവർത്തിച്ചു. 1968-70 കാലഘട്ടങ്ങളിൽ നടുവിലങ്ങാടി ഹിദായത്ത് സ്വി ബിയാൻ മദ്രസ കമ്മിറ്റി ഖജാൻജിയായി. മലബാർ മുസ്ലിം അസോസിയേഷൻ എം.എം.എയിലെ മെമ്പർഷിപ്, തിരൂർ എം.ഡി.പി.എസ് കമ്മിറ്റി മെമ്പർ, തിരൂർ ഇസ്ലാമിക് സെന്റർ പ്രഥമ കമ്മിറ്റി മെമ്പർ, തിരുർ മസ്ജിദ് സഫ പ്രഥമ സകാത് കമ്മിറ്റി മെമ്പർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. പിതാവ് സൂപ്പികുട്ടി കുരിക്കൾ. മാതാവ് പെരിങ്ങാട്ടോടി ഫാത്തിമ.
സഹോദരങ്ങൾ: മർഹൂം ടികെ അബൂബക്കർ എന്ന ബാവ, ഡോ. മുഹമ്മദ് കുട്ടി കുരിക്കൾ, കെ അബ്ദുറഹ്മാൻ, മർഹൂം ആയിശ, ഫാത്തിമ (പാത്തുമോൾ).
മക്കൾ: ടി.കെ. ജമീല, പരേതയായ സഫിയ, സുബൈദ, ആരിഫ, സാജിത, ഡോ. അലി അഷ്‌റഫ്, സിദ്ധീഖ്, ഡോ. മുഹമ്മദ് യഹ്‌യ (പെരിന്തൽമണ്ണ കിംസ് അൽ ശിഫ ഹോസ്പിറ്റൽ), അഡ്വ. മുഹമ്മദ് അസ്‌ലം (ദുബായ് ഇസ്ലാമിക് ബേങ്ക്), മുഹമ്മദ് യാസിർ ( ഖത്തർ പെട്രോളിയം).
മരുമക്കൾ - പരേതനായ കുന്നോല ബദിയുസ്സമാൻ, മുഹമ്മദ് അബ്ദുറഹിമാൻ വടക്കാഞ്ചേരി, ആനമങ്ങാടാൻ അബ്ദുൽ ജലീൽ പട്ടിക്കാട്, മുഹമ്മദ് കുട്ടി വാണിയമ്പലം, അസ്കറലി കൊണ്ടോട്ടി, ജാസ്മിൻ കണ്ണൂർ, ഡോ.ഫൗസിയ കിംസ് അൽശിഫ, ഡോ. സമീറ മുഹമ്മദ് കല്പ്പറ്റ, സുമേഹ കോഴിക്കോട്.
മയ്യിത്ത് നമസ്ക്കാരം ഞായാറഴ്ച വൈകീട്ട് 4.30ന് നടുവിലങ്ങാടി ജുമാമസ്ജിദിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

