Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഒ.സി.സി.ഐ വിദേശ...

ഒ.സി.സി.ഐ വിദേശ നിക്ഷേപക സമിതി വൈസ് ചെയർമാൻ ഡേവിസ് കല്ലൂക്കാരന്റെ മാതാവ് മാഗി ആന്റണി നിര്യാതയായി

text_fields
bookmark_border
ഒ.സി.സി.ഐ വിദേശ നിക്ഷേപക സമിതി വൈസ് ചെയർമാൻ ഡേവിസ് കല്ലൂക്കാരന്റെ മാതാവ് മാഗി ആന്റണി നിര്യാതയായി
cancel

മസ്കത്ത്: മസ്‌കത്തിലെ പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സസ് വിദേശ നിക്ഷേപക സമിതി വൈസ് ചെയർമാനുമായ ഡേവിസ് കല്ലൂക്കാരന്റെ മാതാവ് മാഗി ആന്റണി (89) നാട്ടിൽ നിര്യാതയായി.

കൊച്ചി കലൂർ സ്കൈലൈൻ എലീസിയം ഗാർഡൻസിൽ വ്യാഴാഴ്ച രാവിലെയാണ് മരണം. ഭർത്താവ്: എൽ.ഐ.സി റിട്ടയേർഡ് ഡിവിഷണൽ മാനേജർ പരേതനായ ആന്റണി ഡി കല്ലൂക്കാരൻ. മക്കൾ: ഡേവിസ് കല്ലൂക്കാരൻ, മറിയാമ്മ വർഗീസ് കണ്ണമ്പുഴ, ഉഷ ഡേവിസ് അക്കരക്കാരൻ, ലത വില്ലി പാലൂക്കാരൻ, മീര ജോണി തേനംകോടത്ത്, ലീമ ചാക്കോ വെച്ചൂക്കുന്നേൽ. മരുമകൾ: എലിസബത്ത് ഡേവിസ് (വടക്കുംചേരി).

വെള്ളിയാഴ്ച രാവിലെ 11.30-ന് കലൂർ എറണാകുളത്തെ വില്ല 18-ലെ വസതിയിൽ പ്രാർത്ഥനകളും തുടർന്ന് വൈകുന്നേരം നാലിന് തൃശൂർ കുട്ടനെല്ലൂർ സെന്റ് ജോൺ ബോസ്കോ പള്ളിയിൽ സംസ്കാരവും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ernakulam nativeOmanObituary
News Summary - Maggie Antony passed away
Next Story