കെ.ടി.ബി-സഫാ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ കെ.ടി. മുഹമ്മദ് അന്തരിച്ചു
text_fieldsകെ.ടി. മുഹമ്മദ്
മേലാറ്റൂർ: കെ.ടി.ബി - സഫാഗ്രൂപ് സ്ഥാപക ചെയർമാനും പൗരമുഖ്യനുമായ കെ.ടി. മുഹമ്മദ് എന്ന മാനുഹാജി(90) അന്തരിച്ചു. മേലാറ്റൂർ ഇർഷാദ് സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിലും വളർച്ചയിലും നേതൃത്വപരമായ പങ്ക് വഹിച്ചു. ഇർഷാദ് മസ്ജിദ് കമ്മിറ്റി പ്രസിഡൻറ്, ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ മാനേജിംഗ് കമ്മിറ്റി മെമ്പർ, അൽമദ്രസത്തുൽ ഇസ്ലാമിയ കമ്മിറ്റി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഖബറടക്കം ഇന്ന്(വ്യാഴം) വൈകീട്ട് 4.30 ന് മേലാറ്റൂർ ടൗൺ ജുമാമസ്ജിദിൽ.
ഭാര്യ: പാറക്കൽ ആമിന, വെള്ളിയഞ്ചേരി. മക്കൾ: സഫാഗ്രൂപ് മാനേജിംഗ് ഡയരക്ടറും മീഡിയാവൺ ടിവി ഡയരക്ടറുമായ സലാം മേലാറ്റൂർ. സഫാഗ്രൂപ് ഡയരക്ടർമാരായ മുസ്തഫ (അഡ്മിൻ), ഹംസ (റീട്ടെയിൽ), ഉസ്മാൻ (കോസ്മെഡിക്സ്), അബ്ദുൽ കരീം (ഇൻസ്റ്റിറ്റ്യൂട് ഓഫ് ജെംസ് ആന്റ് ജ്വല്ലറി), അബ്ദുന്നാസിർ (മാർക്കറ്റിംഗ്), മുഹമ്മദ് ഹനീഫ(പർചേസ് & ഹ്യൂമൻ റിസോഴ്സസ്), റംല (കുന്നക്കാവ്).
മരുമക്കൾ: മുഹമ്മദലി വലിയതൊടി കുന്നക്കാവ് (ന്യൂ പോപ്പുലർ പെയിന്റ്സ്), സൈനബ മലപ്പുറം, ഹബീബ ഏപ്പിക്കാട്, അസ്മ ശാന്തപുരം,നൂർജഹാൻ കരുവാരകുണ്ട്, റാഹേൽ പൂപ്പലം, സമീറ കുന്നപ്പള്ളി, റംല വേങ്ങൂർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

