വീടിന് സമീപം സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന 17കാരൻ കാറിടിച്ച് മരിച്ചു
text_fieldsകുറ്റ്യാടി: ബൈക്കിൽ കാറിടിച്ച് കൗമാരക്കാരൻ മരിച്ചു. തീക്കുനി ചന്തംമുക്ക് പൂമംഗലത്ത് ഇബ്രാഹീമിെൻറ മകന് മുനവ്വറാണ്(17) വീട്ടിനു സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് തീക്കുനിക്കും അരൂരിനും ഇടയില്‍ ചന്തന്മുക്കിനടുത്താണ് അപകടം.
സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന കൗമാരക്കാരനെ അരൂര്‍ ഭാഗത്തുനിന്ന് അമിത വേഗത്തിൽ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മറ്റൊരു ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിലാണ് കാർ അപകടം വരുത്തിയത്.
ദൂരെ തെറിച്ചുവീണ മുനവ്വറിെൻറ തല കല്ലിലിടിക്കുകയായിരുന്നു. ഉടനെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വടകര ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ് കല്ലാച്ചി ചീറോത്ത് മുക്കിലെ പിലാക്കാട്ട് നസീമ കഴിഞ്ഞ ജനുവരിയിലാണ് മരിച്ചത്. സഹോദരന്: ഇജാസ് (ദുബൈ). ഖബറടക്കം ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചേരാപുരം കാരക്കുന്ന് പള്ളി ഖബര്‍സ്ഥാനില്‍.