ദുരൂഹസാഹചര്യത്തിൽ കെട്ടിടത്തിൽ പരിക്കേറ്റനിലയിൽ കണ്ടെത്തിയയാൾ മരിച്ചു
text_fieldsദേവദാസൻ
താമരശ്ശേരി: നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ദുരൂഹസാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയയാൾ മരിച്ചു. തച്ചംപൊയിൽ കൊല്ലരുകണ്ടി ദേവദാസൻ ആണ് (48) മരിച്ചത്.
ചുങ്കം ചുണ്ടക്കുന്നുമ്മലിൽ ഫെബ്രുവരി 23നു രാത്രി എട്ടരയോടെയാണ് സംഭവം. തലക്ക് സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരണം.
കെട്ടിടത്തിനു മുകൾ ഭാഗത്തെ കോണിയിൽനിന്ന് താഴോട്ട് വീണ് പരിക്കേറ്റതായാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ താമരശ്ശേരി പൊലീസിനെ അറിയിച്ചത്. പരേതനായ ബാലന്റെയും സുശീലയുടെയും മകനാണ്. ഭാര്യ: സിന്ധു. മക്കൾ: ഋതുദേവ്, ദേവനന്ദ. സഹോദരങ്ങൾ: മനോജ് കുമാർ, സുധീർ കുമാർ, ശ്രീജ.