Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല

text_fields
bookmark_border
faseela 09978
cancel

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് യുവതിയെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല. നടക്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവതിയെ ലോഡ്ജ് മുറിയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 24ന് രാത്രി 11 മണിയോടെയാണ് തൃശൂർ സ്വദേശി അബ്ദുൾ സനൂഫിനൊപ്പം ഫസീല എരഞ്ഞിപ്പാലത്തുള്ള ലോഡ്ജിൽ മുറിയെടുത്തത്. 25ന് രാത്രി 10 മണിയോടെ പണമെടുത്ത് വരാമെന്ന് പറഞ്ഞാണ് അബ്ദുൾ സനൂഫ് ലോഡ്ജിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയിട്ടില്ല.

യുവതിയുടെ ആധാർ കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവ പൊലീസ് കണ്ടെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. നാളെ പോസ്റ്റ്‍മോർട്ടത്തിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young woman found dead in Kozhikode lodge
Next Story