യുവതി കിണറ്റിൽ വീണുമരിച്ച നിലയിൽ
text_fieldsകൊയിലാണ്ടി: യുവതിയെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. നടുവത്തൂർ ചെറിയ വഴുതിനപ്പറ്റ കുഞ്ഞിരാമൻെറ മകൾ സൂര്യയാണ് (18) മരിച്ചത്.
വീട്ടിനു സമീപത്തെ കിണറ്റിൽ തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വീട്ടിൽനിന്ന് 50 മീറ്ററോളം അകലെയാണ് കിണർ. അപകടം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പുറത്തു ജോലിക്കുപോയ മാതാവ് ബിന്ദു തിരിച്ചുവന്നപ്പോൾ നടത്തിയ അന്വേഷണത്തിനിടെയാണ് അപകടത്തിൽ പെട്ടത് അറിഞ്ഞത്.
കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നി സുരക്ഷ സേന മൃതദേഹം കരക്കെടുത്ത് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ എത്തിച്ചു. 50 അടി താഴ്ചയുള്ള കിണറ്റിൽ 30 അടിയോളം വെള്ളമുണ്ട്.
സഹോദരങ്ങൾ: സുരജ, സൂരജ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

