Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightവീടുപൊളിക്കലിനിടെ...

വീടുപൊളിക്കലിനിടെ സ്ലാബിനടിയിൽപെട്ട്​ തൊഴിലാളി മരിച്ചു

text_fields
bookmark_border
വീടുപൊളിക്കലിനിടെ സ്ലാബിനടിയിൽപെട്ട്​ തൊഴിലാളി മരിച്ചു
cancel

പ​റ​മ്പി​ൽ​ബ​സാ​ർ (കോ​ഴി​ക്കോ​ട്): പ​ഴ​യ വീ​ട്​ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ത​ക​ർ​ന്നു​വീ​ണ കോ​ൺ​ക്രീ​റ്റ്​ സ്ലാ​ബി​ന​ടി​യി​ൽ​പെ​ട്ട്​​ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. സ​ഹ​തൊ​ഴി​ലാ​ളി​ക്ക്​ പ​രി​ക്കേ​റ്റു.

പ​ശ്ചി​മ ബം​ഗാ​ൾ ന​ദി​യാ​ൽ ജി​ല്ല​യി​ലെ രു​കു​ൻ​പു​ർ സ്വ​ദേ​ശി ബാ​സിം ശൈ​ഖ്​ (ഉ​ബൈ​സ്​-22) ആ​ണ്​ മ​രി​ച്ച​ത്. കൂ​ടെ ​ജോ​ലി ചെ​യ്ത​ അ​ക്​​ബ​ർ ഹു​സൈ​ൻ(24) പ​രി​ക്കേ​റ്റ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ​റ​മ്പി​ൽ​ക്ക​ട​വി​ന​ടു​ത്ത്​ കി​രാ​ലൂ​ർ പാ​റ​ങ്ങാ​ട്ടു​താ​ഴം ആ​ണി​യം വീ​ട്ടി​ൽ താ​ഴം അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്​ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നി​ടെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം. പ​റ​മ്പി​ൽ​ബ​സാ​ർ സ്വ​ദേ​ശി ക​രാ​റെ​ടു​ത്ത പ്ര​വൃ​ത്തി​ക്ക്​​ ര​ണ്ടു ദി​വ​സ​മാ​യി ഇ​രു​വ​രും കോ​ൺ​ക്രീ​റ്റ്​​ സ്ലാ​ബ്​ മു​റി​ച്ചു​നീ​ക്കു​ന്ന ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ട​താ​യി​രു​ന്നു. ​

ഡ്രി​ൽ ഉ​പ​യോ​ഗി​ച്ച്​ മു​റി​ക്കു​ന്ന​തി​നി​ടെ ഭാ​രം നി​മി​ത്തം സ്ലാ​ബ്​ ത​ല​കീ​ഴ്​ മ​റി​ഞ്ഞ്​ വ​ശ​ത്തേ​ക്ക്​ പ​തി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്തേ​ക്ക്​ തെ​റി​ച്ചു​വീ​ണ ബാ​സി​മി​ന്‍റെ ത​ല​യി​ലേ​ക്ക്​ സ്ലാ​ബ്​ വീ​ണു. അ​ക്​​ബ​ർ ഹു​സൈ​ൻ പു​റ​ത്തേ​ക്ക്​ ചാ​ടി. കാ​ലി​ന്‍റെ എ​ല്ലു​പൊ​ട്ടി. സ്ലാ​ബി​ന​ടി​യി​ൽ കു​ടു​ങ്ങി​യ ബാ​സിം ശൈ​ഖി​നെ വെ​ള്ളി​മാ​ട്​​കു​ന്ന്​ അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി സ്ലാ​ബ്​ മു​റി​ച്ച്​ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

റോ​ഷി​ത്​ ശൈ​ഖാ​ണ്​ ബാ​സിം ശൈ​ഖി​ന്‍റെ പി​താ​വ്. മാ​താ​വ്​: ജോ​ബേ​ദ ബീ​വി. സ​ഹോ​ദ​ര​ൻ: ശാ​മി​ൻ ശൈ​ഖ്.

പി​താ​വി​നും സ​ഹോ​ദ​ര​നു​മൊ​പ്പം​ പ​റ​മ്പി​ൽ​ക്ക​ട​വി​ലാ​ണ്​ ബാ​സിം ശൈ​ഖി​ന്റെ താ​മ​സം. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ചേ​വാ​യൂ​ർ പൊ​ലീ​സ്​ ഇ​ൻ​ക്വ​സ്റ്റ്​ ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathObit News
News Summary - worker died when he fell under the slab during the construction work
Next Story