ഭർത്താവിനും മക്കൾക്കും മുന്നിൽ കാറിടിച്ച സ്ത്രീ മരിച്ചു
text_fieldsഷീന
കൊയിലാണ്ടി: ഭർത്താവിനും മക്കൾക്കും മുന്നിൽവെച്ച് കാറിടിച്ച കൊയിലാണ്ടി സ്വദേശിനി മരിച്ചു.
കോഴിക്കോട് ബീച്ച് ആശുപത്രി കോമ്പൗണ്ടിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ ചെറിയ മങ്ങാട് സ്വദേശി തെക്കേത്തല പറമ്പിൽ ഷീനയാണ് (48) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30ഓടെയാണ് അപകടം. ഒരാഴ്ചയായി ഭർത്താവ് ശിവനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ഷീന കൂട്ടിരിപ്പിലായിരുന്നു. ശനിയാഴ്ച ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു മടങ്ങാൻ വേണ്ടി മകന്റെ വണ്ടിയിലേക്ക് സാധനങ്ങൾ എടുത്തുവെക്കുന്നതിനിടെ പാർക്ക് ചെയ്തിടത്തുനിന്ന് മുന്നോട്ടെത്തിയ കാർ ഷീനയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
മക്കൾ: ആകാശ്, അരുൺ, ദൃശ്യ. സഹോദരങ്ങൾ: അമ്പിളി പ്രേംജിത്ത്, ഷിനോജ്.

