വടകര സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsഅഫ്നാസ്
ദുബൈ: മംഗലാട് സ്വദേശി ദുബൈയിൽ നിര്യാതനായി. സന്ദർശനാർഥം ദുബൈയിലെത്തിയ വടകര മംഗലാട് സ്വദേശി പരേതനായ തേറത്ത് കുഞ്ഞബ്ദുല്ലയുടെയും സഫിയയുടെയും മകൻ അഫ്നാസാണ് (39) ശനിയാഴ്ച വൈകീട്ട് ദുബൈയിലെ താമസസ്ഥലത്ത് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു.
ശനിയാഴ്ച രാത്രിയിലുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു അഫ്നാസും കുടുംബവും. ഭാര്യ പേരാമ്പ്രയിലെ നേരമ്പാട്ടിൽ ഇമ്പിച്ചി ആലിഹാജിയുടെ മകൾ അശിദത്ത്. മക്കൾ: ഹയിറ, ഹൈറിക്ക്. സഹോദരി: തസ്നിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച രാവിലെ എട്ടിനുള്ള വിമാനത്തിൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

