നഷ്ടമായത് നിശ്ശബ്ദ സേവകയെ
text_fieldsസുഹറ
കുന്ദമംഗലം: ഏതുനേരത്തും തുണയായി ഇത്രയും കാലം ഒപ്പമുണ്ടായിരുന്ന സുഹറത്തായുടെ വേർപാടിൽ നൊമ്പരംകൊള്ളുകയാണ് നാട്ടുകാരിപ്പോൾ. സാമൂഹിക സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും അതിൽനിന്ന് ലഭിക്കുന്ന ആത്മസംതൃപ്തി മാത്രം പ്രതിഫലമായി ആഗ്രഹിക്കുകയും ചെയ്ത വ്യക്തിയായിരുന്നു നടുവിലശ്ശേരി വീട്ടിൽ സുഹറ. അയൽക്കാർക്കും നാട്ടുകാർക്കും അവർ ഇനിയൊരു നോവാർന്ന ഓർമയാകും.
ചുറ്റുപാടുമുള്ള നിരാലംബർക്ക് അവർ അത്താണിയായിരുന്നു. സേവന രംഗത്തും അയൽപക്ക കൂട്ടായ്മകളിലും വ്യത്യസ്ത വനിത കൂട്ടായ്മകളിലും രാഷ്ട്രീയ-മത വ്യത്യാസമില്ലാതെ പൊതുസമ്മതയും നിശ്ശബ്ദ സേവകയുമായിരുന്നു അവർ. പ്രദേശവാസികളുടെ ആശുപത്രി ആവശ്യങ്ങൾക്ക് സഹായവുമായി അവരുണ്ടായിരുന്നു.
ചിലപ്പോഴെങ്കിലും അയൽക്കാരുടെയും ബന്ധുക്കളുടെയും 'ഡോക്ടറുടെ' റോളിലും പ്രവർത്തിച്ചു. മരണവിവരമറിഞ്ഞ് നിരവധി വനിതകളാണ് വീട്ടിലെത്തിയത്.
സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ ആവശ്യങ്ങൾക്ക് എന്നും മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്നു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, ജമാഅത്തെ ഇസ്ലാമി മേഖല പ്രസിഡന്റ് വി.പി. ബഷീർ, കാനേഷ് പൂനൂർ തുടങ്ങി രാഷ്ട്രീയ സാമൂഹിക മതരംഗത്തെ പ്രമുഖർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

