പ്രമുഖ വ്യവസായി കെ.സി. അബ്ദുറഹ്മാൻ ഹാജി നിര്യാതനായി
text_fieldsകോഴിക്കോട്: ദീർഘകാലം കൊടിയത്തൂർ മഹല്ല് പ്രസിഡന്റ് ആയിരുന്ന പ്രമുഖ വ്യവസായി കെ സി അബ്ദുറഹിമാൻ ഹാജി (93) നിര്യാതനായി. ആൽമദ്രസത്തുൽ ഇസ്ലാമിയ കമ്മിറ്റി പ്രസിഡന്റ്, സ്വരാജ് പ്ലൈ വുഡ് , സാഫ് പ്ലൈ വിവിധ ബസ് സർവീസുകളുടെ ഉടമസ്ഥൻ എന്നീ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു.
ഭാര്യ: വാഴക്കാട് സുൽത്താൻ ഹാജി മകൾ ഫാത്തിമ. മക്കൾ: കെ.സി. ഹുസൈൻ. കെ.സി. സുൽത്താൻ (സാഫ് പ്ലൈ കോഴിക്കോട് )ആയിഷ, സകീന, റുക്കിയ, മർഹൂം സഫിയ, റസിയ, ബുഷ്‌റ. മരുമക്കൾ:
പരേതനായ എം.എ. ലവക്കുട്ടി ഹാജി കൊടിയത്തൂർ , വി. അബ്ദുസ്സലാം ചെന്നമംഗല്ലൂർ , ഡോ. മുഹമ്മദ് അലി ചെന്നമംഗല്ലൂർ,ഹാരിസ് കൊണ്ടോട്ടി, കോയക്കുട്ടി കൊളത്തറ, വി.പി. അയ്യൂബ് എടവണ്ണ,താഹിറ ഫറോക്ക് , ഷേർലി കക്കട്ടിൽ
സഹോദരങ്ങൾ: പരേതരായ കെ.സി. മുഹമ്മദ് ഹാജി, ബാവ ഹാജി, കുഞ്ഞാലി ഹാജി, മുൻ ജമാഅത്തെ ഇസ്ലാമി അമീർ കെ.സി. അബ്ദുല്ല മൗലവി, എന്നിവരും കെ.സി. കോയമു ഹാജിയും സഹോദരങ്ങളും, തോട്ടത്തിൽ ആയിശുമ്മ , കീരൻതോടി ഫാത്തിമ, മുസ്ലിയാരകത് ഉമ്മയ്യ, കക്കാട് പൂളമണ്ണ് ആമിന എന്നിവർ സഹോദരികളുമാണ്. ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് കൊടിയത്തൂർ ജുമാ മസ്ജിദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

