Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരിത്താഴെ ഹമീദ് മാസ്റ്റർ നിര്യാതനായി
text_fieldsbookmark_border
നടുവണ്ണൂർ (കോഴിക്കോട്): പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനും നടുവണ്ണൂർ മസ്ജിദുറഹ്മാൻ സ്ഥാപകരിലൊരാളുമായ നടുവണ്ണൂർ കൊല്ലങ്കണ്ടിയിൽ കേരിത്താഴെ ഹമീദ് മാസ്റ്റർ (63) നിര്യാതനായി.
15 വർഷത്തോളം ജമാഅത്തെ ഇസ്ലാമി നടുവണ്ണൂർ ഹൽഖ നാസിം ആയിരുന്നു. പേരാമ്പ്ര ദാറുന്നുജും ഓഫനേജ് മുൻ സെക്രട്ടറിയും ദാറുന്നുജും കോളജ് മുൻ പ്രസിഡണ്ടും നടുവണ്ണൂർ മസ്ജിദുറഹ്മാൻ മുൻ സെക്രട്ടറിയുമാണ്.
ഭാര്യ: ഷരീഫ ചാവട്ട്. മക്കൾ: അൻവർ ഹിഷാം, നഈം (ഇരുവരും ഖത്തർ), പരേതനായ മുഹമ്മദ് ജസീം. മരുമകൾ: ജസീല (അധ്യാപിക, വടകര കോട്ടപ്പള്ളി എ.എം.എൽ.പി സ്കൂൾ). സഹോദരങ്ങൾ: മൊയ്തു മാസ്റ്റർ, അബ്ദുല്ല മാസ്റ്റർ, അഹമ്മദ്, അബ്ദുറഹിമാൻ, ഉമ്മയ്യോട്ടി, പരേതരായ അവറാൻ മാസ്റ്റർ, ആമിന.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാത്രി 11 മണിക്ക് കിഴുക്കോട്ട് ജുമാ മസ്ജിദിൽ.
Next Story

