Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ. അബ്ദുൽ അസീസ് നിര്യാതനായി

text_fields
bookmark_border
O Abdul Aziz
cancel

ചേന്ദമംഗല്ലൂർ: ഒതയമംഗലം ജുമുഅത്ത് പള്ളി കമ്മിറ്റി മുൻ സെക്രട്ടറിയും ഖത്തർ കസ്റ്റംസിൽ ദീർഘകാലം ഉദ്യോഗസ്ഥനുമായിരുന്ന ഒ. അബ്ദുൽ അസീസ് (72) നിര്യാതനായി. നാട്ടിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഒ അബ്ദുല്ല, ഒ. അബ്ദുറഹ്മാൻ എന്നിവരുടെ ജ്യേഷ്ട സഹോദരൻ പരേതനായ ഒ. മുഹമ്മദിന്റെ പുത്രനാണ്.

വെൽഫയർ പാർട്ടി മുക്കം മുനിസിപ്പാലിറ്റി പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറർ, തിരുവമ്പാടി നിയോജക മണ്ഡലം ട്രഷറർ, ഖത്തർ ഇസ്‌ലാഹിയ അസോസിയേഷൻ പ്രസിഡന്റ്‌, സെക്രട്ടറി, ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷൻ വർക്കിങ് കമ്മിറ്റി അംഗം, ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ അസോസിയേഷൻ അംഗം, ചേന്ദമംഗല്ലൂർ അൽ മദ്രസത്തുൽ ഇസ് ലാമിയ പ്രസിഡന്‍റ്, ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: നൂർജഹാൻ പൂളക്കണ്ടി (ചേന്ദമംഗല്ലൂർ), മക്കൾ: നാദിയ (അധ്യാപിക, ചേന്ദമംഗല്ലൂർ എച്ച്.എസ്.എസ്)സ നസീഹ, നബീഹ് (ഖത്തർ), നദീം (ദുബൈ), നജീം (മലേഷ്യ), മരുമക്കൾ: നിയാസ് മുക്കം (ദുബൈ), ആബിദ് വൈത്തിരി (വില്ലേജ് ഓഫിസർ പിണങ്ങോട്), നീദു അസീസ് (മാവൂർ), സിംറ മറിയം (പൂനൂർ), ഹെന്ന മഹ്ബൂബ് (അരീക്കോട്).

സഹോദരങ്ങൾ: ഒ. സഫിയ (റിട്ട. പ്രധാന അധ്യാപിക, ആനയാംകുന്ന് ഗവ. യു.പി സ്കൂൾ), റസിയ, ഷക്കീല. ഖബറടക്കം ഇന്ന് വൈകുന്നേരം 4.30ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - O. Abdul Aziz passed away
Next Story