ആർ. സി മൊയ്തീൻ ഹാജി നിര്യാതനായി
text_fieldsകൊടുവള്ളി: വ്യാപാരി നേതാവും സാമൂഹിക പ്രവർത്തകനുമായ ആർ. സി മൊയ്തീൻ ഹാജി(88) നിര്യാതനായി. വ്യാപാരി വ്യവസായി കൊടുവള്ളി യൂണിറ്റ് മുൻ പ്രസിഡന്റ്, ഐ.സി.എസ് മുൻ പ്രസിഡന്റ്, കൊടുവള്ളി മദീന മസ്ജിദ് ട്രസ്റ്റ് പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി ഭാരവാഹി, കൊടുവള്ളി മുൻ അമീർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യമാർ : പരേതയായ ആയിഷ ഭൂപതി, ആസ്യ പള്ളിപോയിൽ. മക്കൾ: ആർ. സി സുബൈർ, ആർ.സി ശാക്കിർ, ആർ.സി യാസിർ, ആർ. സി അഷ്കർ, ആർ.സി നൗഷർ, സാബിറ, താഹിറ, ബുഷറ, ഷമീറ. മരുമക്കൾ: കാദർ എം. കെ ശിവപുരം, അബ്ദുൽ ശുകൂർ ഏകരൂൽ, നജീബ് ചേള ന്നൂർ, മുനീർ മൂഴിക്കൽ, ഷഹർബാനു മൂഴിക്കൽ, ഹസ്ന കരുവൻ പോയിൽ, സനിയ ഓമശ്ശേരി, ഷാദിയ പൊറ്റശേരി.
സഹോദരങ്ങൾ: പരേതയായ പാത്തുമ്മെയ്, അബൂബക്കർ, ഖദീജ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിൽ നടക്കും.

