കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
text_fieldsപേരാമ്പ്ര: കഴിഞ്ഞ ദിവസം കല്ലോടുനിന്ന് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലോട് കൊളോറിടത്തില് അമ്മതിെൻറ മകന് ഷമീറിനെയാണ് (32) സി.കെ.ജി.എം ഗവ. കോളജിന് പിറകുവശത്തുള്ള റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡിസംബര്‍ 11 മുതല്‍ ഇയാളെ കണാനിെല്ലന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിവരുകയായിരുന്നു. ശനിയാഴ്ച കോളജ് മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പേരാമ്പ്ര സബ് ഇൻസ്പെക്ടര്‍ വി.പി. അഖിലിെൻറ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മുരികുത്തി നരിക്കോട്ടുമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ്: കുഞ്ഞാമി. ഭാര്യ: ഷംന. മക്കള്‍: മുഹമ്മദ് ഷയാന്‍, അൻസാരി. സഹോദരങ്ങള്‍: ഇബ്രാഹിംകുട്ടി, സിദ്ദിഖ്, ഷൗക്കത്ത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

