Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാവൂർ ഗ്രാമപഞ്ചായത്ത് അംഗം എം.പി. അബ്ദുൽ കരീം നിര്യാതനായി

text_fields
bookmark_border
മാവൂർ ഗ്രാമപഞ്ചായത്ത് അംഗം എം.പി. അബ്ദുൽ കരീം നിര്യാതനായി
cancel
camera_alt

എം.പി.അബ്ദുൽ കരീം

മാവൂർ: ഗ്രാമപഞ്ചായത്ത് അംഗം മാവൂർ പാറമ്മൽ മഠത്തിലാം തൊടി എം.പി. അബ്ദുൽ കരീം (64) നിര്യാതനായി. അസുഖത്തെ തുടർന്ന് നാലുദിവസമായി കേ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാവൂർ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽനിന്ന് മുസ്ലിം ലീഗ് സ്ഥാനാർഥിയായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മുസ്ലിം ലീഗ് പഞ്ചായത്ത് മുൻ സെക്രട്ടറിയാണ്. പ്രവാസി ലീഗ് മാവൂർ പഞ്ചായത്ത് പ്രസിഡന്റും മാവൂർ വലിയ ജുമാഅത്ത് പള്ളി ഭാരവാഹിയും മാവൂർ ക്രസന്റ് പബ്ലിക് സ്കൂൾ ഭാരവാഹിയുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: നിദ തസ്ലിം, ഹിദ തൻസീറ, ഫിദ ഫാത്തിമ, അമീന ഹുദ, ആയിഷ നിദ.

മരുമക്കൾ: അമീർ എടവണ്ണപ്പാറ, നിസാർ കുറ്റിക്കാട്ടൂർ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുസ്സലാം, അബ്ദുൽ ഗഫൂർ, അബ്ദുല്ലത്തീഫ്, നഫീസ, ആസ്യ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mavoor grama panchayat member M.P. Abdul Karim passed away
Next Story