ഭാര്യയും വിടപറഞ്ഞു; അമീൻ മാഷിന്റെ കുടുംബത്തിൽ ഇനിയാരും ബാക്കിയില്ല
text_fieldsകുറ്റ്യാടി: എടച്ചേരി തണൽ അന്തേവാസി മണിയംതറ മറിയം (68) നിര്യാതയായി. പരേതനായ സംഗീതാധ്യാപകൻ എറണാകുളം സ്വദേശി അമീന്റെ ഭാര്യയാണ്. ഭിന്നശേഷിക്കാരനായ മകൻ അസ്ലമിനൊപ്പം കുടുംബം വാടകവീട്ടിലായിരുന്നു താമസം. ശാരീരികമായി അമിത വലുപ്പമുള്ള അസ്ലമാണ് ആദ്യം വിടപറഞ്ഞത്.
30 വർഷം മുമ്പാണ് കുടുംബം കുറ്റ്യാടിയിലെത്തിയത്. രോഗികളും അഗതികളുമായ കുടുംബത്തെ കുറ്റ്യാടി കരുണ പാലിയേറ്റിവ് കെയർ ഏറ്റെടുക്കുകയായിരുന്നു. മകന്റെ മരണത്തോടെ ഇരുവരെയും എടച്ചേരി ‘തണലിലേക്ക്’ മാറ്റിയിരുന്നു.
രണ്ട് വർഷം മുമ്പാണ് അമീൻ മരിച്ചത്. ഭർത്താവും മകനും അന്ത്യവിശ്രമം കൊള്ളുന്ന കുറ്റ്യാടി ജുമാമസ്ജിദ് ശ്മശാനത്തിൽ പാലിയേറ്റിവ് വളന്റിയർമാരുടെ സാന്നിധ്യത്തിൽ മറിയത്തെയും ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

