Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightക​ക്കോ​ടി സ്വ​ദേ​ശി...

ക​ക്കോ​ടി സ്വ​ദേ​ശി ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
ക​ക്കോ​ടി സ്വ​ദേ​ശി ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ
cancel
camera_alt

ര​വീ​ന്ദ്ര​ൻ

ക​ക്കോ​ടി: മും​ബൈ​യി​ലെ ജോ​ലി​സ്ഥ​ല​ത്ത് ല​ഭി​ക്കാ​നു​ള്ള പ​ണം തേ​ടി​പ്പോ​യ ക​ക്കോ​ടി സ്വ​ദേ​ശി ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ. മ​ക്ക​ട കോ​ട്ടൂ​പാ​ടം കി​ഴ​ക്കെ ഞ​ണ്ടാ​ടി​യി​ൽ ര​വീ​ന്ദ്ര​ൻ (65) ആ​ണ് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ൽ മ​രി​ച്ച​ത്.

ഏ​റെ​ക്കാ​ല​മാ​യി മും​ബൈ​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം സ്ഥി​ര താ​മ​സ​മാ​യി​രു​ന്നു. മ​ക​ളു​ടെ വി​വാ​ഹം മാ​ർ​ച്ചി​ൽ ന​ട​ത്താ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം നാ​ട്ടി​ലെ​ത്തി​യ​താ​ണ്. ജോ​ലി ചെ​യ്ത സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും മ​റ്റു​ള്ള​വ​രി​ൽ​നി​ന്നു​മാ​യി ല​ഭി​ക്കാ​നു​ള്ള പ​ണം വാ​ങ്ങാ​നെ​ന്നു പ​റ​ഞ്ഞ് ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് വി​ളി​ച്ച​പ്പോ​ൾ ഉ​ഡു​പ്പി​യി​ൽ എ​ത്തി​യ​താ​യി പ​റ​ഞ്ഞു. രാ​ത്രിയാ​യി​ട്ടും കാ​ണാ​ത്ത​തി​നാ​ൽ വി​ളി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടു മ​ണി​ക്കു​ശേ​ഷം ത​നി​ക്ക് മ​റ്റു മാ​ർ​ഗ​മി​ല്ലെ​ന്നും താ​ൻ പോ​വു​ക​യാ​ണെ​ന്നു​മ​റി​യി​ച്ച് സ​ന്ദേ​ശം മ​ക​ൾ​ക്ക് വ​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ഉ​ട​ൻ ബ​ന്ധു​ക്ക​ൾ എ​ല​ത്തൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ഴി​ക്കോ​ടു​ള്ള​താ​യി മ​ന​സ്സി​ലാ​യി. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പി​താ​വ്: പ​രേ​ത​നാ​യ അ​പ്പു. മാ​താ​വ്: കു​ട്യാ​ത. ഭാ​ര്യ: വി​ജ​യ​ല​ക്ഷ്മി. മ​ക​ൾ: അ​ന​ർ​ഘ. സ​ഹോ​ദ​ര​ങ്ങ​ൾ: യ​ശോ​ദ, ശാ​ര​ദ, ജാ​നു, മാ​ല​തി, പ​രേ​ത​നാ​യ രാ​ഘ​വ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found Deadlodge
News Summary - kakkodi native found died on lodge
Next Story