Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightഫാ. ജെയിംസ്​...

ഫാ. ജെയിംസ്​ തോട്ടകത്ത് നിര്യാതനായി

text_fields
bookmark_border
ഫാ. ജെയിംസ്​ തോട്ടകത്ത് നിര്യാതനായി
cancel

കോഴിക്കോട്​: ഈശോസഭ വൈദികനായിരുന്ന ഫാ. ജെയിംസ്​ തോട്ടകത്ത് (83) നിര്യാതനായി. അർബുദ ബാധിതനായി മലാപ്പറമ്പ് ൈക്രസ്​റ്റ്​ ഹാളിൽ കഴിയവെ ആയിരുന്നു അന്ത്യം.

പ്രീഡിഗ്രി പഠന ശേഷം 1957ലാണ്​ ഈശോസഭയിൽ ചേർന്നത്​. പ്രാഥമിക സന്യാസ പരിശീലനം ദിണ്ടിഗൽ ബെസ്​കി കോളജിലും ഷെമ്പഗന്നൂരിലെ സേക്രട്ട്​ ഹാർട്ട് കോളജിലുമായിരുന്നു.

FRഷെമ്പഗന്നൂരിൽ തന്നെ തത്വശാസ്​ത്ര പഠനത്തിനുശേഷം തിരുച്ചിറപ്പള്ളി സെൻറ്​ ​േജാസഫ്സ് ​കോളജിൽ നിന്നും ഡിഗ്രി, കെർസിയോങിലെ സെൻറ് മേരീസ്​ കോളജിലെ തിയോളജി പഠനശേഷം 1971 മാർച്ച് 27ന് കോത്താട് ഇടവക പളളിയിൽ വെച്ചാണ്​ വൈദിക പട്ടം സ്വീകരിച്ചത്​.

1977ൽ മാട്ടൂളിൽവെച്ച് അന്ത്യവ്രത വാഗ്ദാനം നടത്തി. തിരുവനന്തപുരം ലയോള സ്​കൂൾ, കണ്ണൂർ സെൻറ്​ മൈക്കിൾസ്​ സ്​കൂൾ എന്നിവിടങ്ങളിൽ ചുരുങ്ങിയ കാലം അധ്യാപകനായിരുന്നു. പിന്നീട്​ കണ്ണൂർ രൂപതയിലെ പട്ടുവം, താവം എന്നീ പള്ളികളിലും നെയാറ്റിൻകര രൂപതയിലെ ബാലരാമപുരം, നേമം എന്നിവിടങ്ങളിലും ദീർഘകാലം വികാരിയായിരുന്നു.

കണ്ണൂർ പരിയാരത്തുള്ള എസ്​.എം ഫാം, നിർമ്മല ഐ.ടി.ഐ എന്നിവയുടെ മാനേജരും സുപ്പീരിയറുമായും സേവനം ചെയ്തു. വർഗീസ്​ -മറിയം ദമ്പതികളുടെ മകനായി 1937 ഫെബ്രുവരി 13ന്​ എറണാകുളം കോത്താട് തോട്ടകത്ത് കുടുംബത്തിലാണ്​ ജനനം. സഹോദരങ്ങൾ: ലില്ലി, മാത്യു, ഫിലോ, സെബാസ്​റ്റ്യൻ. സംസ്​കാരം ബുധനാഴ്ച രാവിലെ 10.30 ന്​ ൈക്രസ്​റ്റ്​ ഹാൾ ​െസമിത്തേരിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fr. James thottakathkozhikode News
Next Story