മത്സ്യബന്ധനത്തിനിടെ പുഴയിൽ മുങ്ങി മരിച്ചു
text_fieldsഇബ്രാഹിം
ഫറോക്ക്: മത്സ്യത്തൊഴിലാളിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുവൻതിരുത്തി കൊടലേരിപ്പടി പടന്നക്കോട്ട് ഇബ്രാഹിമിനെയാണ് (66) ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ചെറുതോണിയുമായി ചാലിയാർ പുഴയിൽ മത്സ്യബന്ധനത്തിന് പോയതാണ്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ തോണി പുഴക്കരയിൽ കണ്ടെത്തി.
തുടരന്വേഷണത്തിൽ രാത്രി ഒമ്പതരയോടെ കരുവൻതിരുത്തി പാലത്തിനു സമീപം പുഴയിൽ മൃതദേഹം കണ്ടെത്തി. തോണിയിൽനിന്ന് ഇറങ്ങി വലിയ മത്സ്യങ്ങളെ പിടിക്കാൻ ഇരയായി ചെമ്മീൻ കോരിയെടുക്കുന്നതിനിടെ പുഴയിലെ ചളിയിൽ മുങ്ങിയതാവാമെന്നു കരുതുന്നു.
ഭാര്യ: ബീപാത്തുമ്മ. മക്കൾ: ബീരാൻകോയ, അബ്ദുന്നാസർ, കുഞ്ഞാലൻകുട്ടി, റസീന, ഫസീല. മരുമക്കൾ: മുഹമ്മദ് ഷാലു, ഷൗക്കത്തലി, സക്കീന, ഷെറീന, റാഹില.

