വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു
text_fieldsRepresentative Image
എലത്തൂർ: സുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. പുതിയങ്ങാടി പറമ്പത്ത് റഫീക്കിെൻറ മകൻ ആറാം ക്ലാസ് വിദ്യാർഥി അബ്ദുൽ ഹക്കീം (11) ആണ് പള്ളിക്കണ്ടിഭാഗത്ത് കടലിൽ മുങ്ങിമരിച്ചത്.
തിങ്കളാഴ്ച ൈവകീട്ട് നാലുമണിയോടെ മറ്റു നാല് സുഹൃത്തുക്കൾക്കൊപ്പം എത്തി കടലിൽ കുളിക്കുകയായിരുന്നു. തിരമാലയിൽപെട്ട് അഞ്ചുപേരും കടൽത്തീരത്തേക്ക് ഒഴുകിയെത്തിയെങ്കിലും ഹക്കീം ചുഴിയിൽപെട്ട് കടലിൽ മുങ്ങുകയായിരുന്നു.
മറ്റു കുട്ടികൾ ബഹളം വെച്ചതിനെതുടർന്ന് സമീപത്ത് പാറക്കെട്ടുകളിൽ വിശ്രമിക്കുകയായിരുന്ന സമീപവാസികൾ കടലിൽചാടി തിരച്ചിൽ നടത്തി. ഉടൻതന്നെ തീരസംരക്ഷണ സേനയും ഫയർ യൂനിറ്റും സ്ഥത്തെത്തി വൻ സന്നാഹത്തിൽ തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല.
ൈവകീട്ട് ഏഴുമണിയോടെയാണ് മൃതദേഹം കണ്ടെത്താനായത്. പുതിയങ്ങാടി ബി.ഇ.എം സ്കൂൾ വിദ്യാർഥിയാണ്. സഹോദരങ്ങൾ: മുഹമ്മദ് യാസീൻ, ഹാദിയ.

