Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​പെൻഷൻ മുടങ്ങി; ജീവിക്കാൻ വഴിയില്ലാതെ ഭിന്നശേഷിക്കാരൻ ജീവനൊടുക്കി

text_fields
bookmark_border
​പെൻഷൻ മുടങ്ങി; ജീവിക്കാൻ വഴിയില്ലാതെ ഭിന്നശേഷിക്കാരൻ ജീവനൊടുക്കി
cancel

കോഴിക്കോട്: പെൻഷൻ മുടങ്ങി ജീവിക്കാൻ വഴിയില്ലാതായ ഭിന്നശേഷിക്കാരൻ ജീവനൊടുക്കി. ചക്കിട്ടപ്പാറ പഞ്ചായത്ത് മുതുകാട് വളയത്ത് ജോസഫ്(77)ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറുമാസമായി ജോസഫിന്റെ പെൻഷൻ മുടങ്ങിക്കിടക്കുകയായിരുന്നു. മുടങ്ങിയ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ഉൾപ്പെടെ ജോസഫ് പരാതി നൽകുകയും ചെയ്തിരുന്നു.

പെൻഷൻ ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തും നൽകി. തുടർന്ന് പൊലീസ് ജോസഫിന്റെ വീട്ടിലെത്തി സംസാരിക്കുകയുണ്ടായി.

ഒരുവർഷം മുമ്പാണ് ജോസഫിന്റെ ഭാര്യ മരിച്ചത്. തുടർന്ന് കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകൾ ജിൻസി(47) അനാഥാലയത്തിലാക്കി. മകളുടെയും പെൻഷൻ മുടങ്ങിക്കിടക്കുകയായിരുന്നു. രണ്ടുപേരും ജീവിക്കുന്നത് പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന വികലാംഗ പെൻഷൻകൊണ്ടാണെന്നും പലരോടും കടം വാങ്ങിയാണ് ജീവിക്കുന്നതെന്നും ജോസഫ് കത്തിൽ സൂചിപ്പിച്ചിരുന്നു.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Differently abled man took his own life without a way to live
Next Story