Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എം മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറി ഇ.എം ദയാനന്ദൻ അന്തരിച്ചു
text_fieldsbookmark_border
വടകര: സിപിഎം മുന്‍ ഒഞ്ചിയം ഏരിയ സെക്രട്ടറി അഴിയൂര്‍ കല്ലാമലയില്‍ ഇ.എം.ദയാനന്ദന്‍ (72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കെ.എസ്.എഫ് ജില്ലാ ജോ: സെക്രട്ടറി, കെ.എസ്.വൈ.എഫ് അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി, പ്രസിഡന്റ്, എൽ.ഡി.എഫ് അഴിയൂര്‍ പഞ്ചായത്ത് കണ്‍വീനര്‍, കര്‍ഷകസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മൂന്നു ദശകത്തിലേറെ കാലം സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗവും അഞ്ചു വര്‍ഷം ഏരിയാ സെക്രട്ടറിയുമായ ദയാനന്ദന്‍ നിലവില്‍ കല്ലാമല ബ്രാഞ്ച് അംഗമാണ്. റല്‍ ബാങ്ക് മുന്‍ ജീവനക്കാരി സീതയാണ് ഭാര്യ. സംസ്കാരം നാളെ രാവിലെ ഒമ്പതിന് അഴിയൂർ കല്ലാമലയിലെ വീട്ടുവളപ്പിൽ നടക്കും.
Next Story

