Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകോ​വി​ഡ്: ബ​സ്...

കോ​വി​ഡ്: ബ​സ് ക​ണ്ട​ക്ട​ർ ഉൾപ്പെടെ കോഴിക്കോട്​ മൂന്നു പേർ മരിച്ചു

text_fields
bookmark_border
കോ​വി​ഡ്: ബ​സ് ക​ണ്ട​ക്ട​ർ ഉൾപ്പെടെ കോഴിക്കോട്​ മൂന്നു പേർ മരിച്ചു
cancel
camera_alt

മാ​തു, യൂ​സു​ഫ് ഹാ​ജി, അ​ബി​ൻ

കോഴിക്കോട്​: കോവിഡ്​ ബാധിച്ച്​ ജില്ലയിൽ മൂന്നുപേർ മരിച്ചു. സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ അ​ത്തോ​ളി വേ​ളൂ​ർ താ​നീ​മ്മ​ൽ കൃ​ഷ​ണ​​െൻറ മ​ക​ൻ അ​ബി​ൻ (27), അ​ഴി​യൂ​ർ കോ​റോ​ത്ത് റോ​ഡി​ലെ നി​ഹാ​റി​ൽ സി.​കെ.​യൂ​സു​ഫ് ഹാ​ജി (73, സി.​കെ.​അ​ഴി​യൂ​ർ), ആ​യ​ഞ്ചേ​രി മു​ക്കു​ത്തും വ​യ​ൽ കു​ട്ട​ൻ​പ​റ​മ്പ​ത്ത് മാ​തു (85) എന്നിവരാണ്​ മരിച്ചത്​.

അ​ബൂ​ദ​ബി കെ.​എം.​സി.​സി സ്ഥാ​പ​ക പ്ര​സി​ഡ​ൻ​റാ​യി​രുന്ന യൂ​സു​ഫ് ഹാ​ജി മ​ത സാ​മൂ​ഹി​ക, രാ​ഷ്​​ട്രീ​യ രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. മു​സ്​​ലിം ലീ​ഗ് ശാ​ഖ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റാ​ണ്. ദാ​റു​സ്സ​ലാം അ​സോ​സി​യേ​ഷ​ൻ, സ​ല​ഫി സെൻറ​ർ എ​ന്നി​വ​യു​ടെ സെ​ക്ര​ട്ട​റി​സ്ഥാ​നം വ​ഹി​ച്ചി​രു​ന്നു. ഭാ​ര്യ: റം​ല. മ​ക്ക​ൾ: നൗ​ഫ​ൽ നി​ഹാ​ർ (വൈ​സ്​ പ്ര​സി ഖ​ത്ത​ർ കെ.​എം.​സി.​സി അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി), ന​ശീ​ദ, നൂ​റ. മ​രു​മ​ക്ക​ൾ: ഷം​സു​ദ്ദീ​ൻ (ഖ​ത്ത​ർ), ജം​നാ​സ് അ​സീ​സ്, ഷ​മീ​മ.

മൊ​ട​ക്ക​ല്ലൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോള​ജി​ൽ ചി​കി​ത്സ​യി​ലാിരിക്കെയാണ്​ അ​ബി​ൻ മരിച്ചത്​. ഭാ​ര്യ: ബി​ൻ​സി. മാ​താ​വ്: രാ​ധ.

ആ​യ​ഞ്ചേ​രി മു​ക്കു​ത്തും വ​യ​ൽ പ​രേ​ത​നാ​യ കു​നീ​മ്മ​ൽ ചാ​ത്തു​വി​‍െൻറ ഭാ​ര്യയാണ്​ മാ​തു. മ​ക്ക​ൾ: വി​ജ​യ​ൻ, ച​ന്ദ്രി. മ​രു​മ​ക്ക​ൾ: ശ​ശി, അ​ജി​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidcovid deathkozhikode NewsCovid In Kerala
News Summary - covid: Three people, including a bus conductor, died in Kozhikode
Next Story