Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകുറ്റ്യാടി ചുരത്തിൽ...

കുറ്റ്യാടി ചുരത്തിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം

text_fields
bookmark_border
കുറ്റ്യാടി ചുരത്തിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം
cancel

കു​റ്റ്യാ​ടി: പ​ക്ര​ന്ത​ളം ചു​ര​ത്തി​ലെ ചൂ​ര​ണി റോ​ഡ് ജ​ങ്ഷ​നി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മാ​ഹി പ​ള്ളൂ​ർ മീ​ത്ത​ലെ കൂ​ലോ​ത്ത് അ​ജ​യ് ഉ​ല്ലാ​സി​ന്റെ (28) മൃ​ത​ദേ​ഹ​മാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ക​ണ്ടെ​ത്തി​യ​ത്.

പ​ള്ളൂ​രി​ലെ ഉ​ല്ലാ​സ് ബാ​ർ ഉ​ട​മ ഗ​ണേ​ശ​നാ​ണ് പി​താ​വ്. ചു​രം റോ​ഡി​ലൂ​ടെ പോ​യ വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. സ​മീ​പം പി.​വൈ 03 എ. 8016 ​ന​മ്പ​ർ സ്കൂ​ട്ട​റു​മു​ണ്ടാ​യി​രു​ന്നു. ഈ ​വാ​ഹ​ന​വും മ​രി​ച്ച​യാ​ൾ കൈ​യി​ൽ ധ​രി​ച്ച റി​ങു​മാ​ണ് ആ​ളെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ച​ത്.

റോ​ഡി​ന്റെ ഒ​രു വ​ശ​ത്തു​നി​ന്ന് പൊ​ള്ള​ലേ​റ്റ് എ​തി​ർ​വ​ശ​ത്തേ​ക്ക് ഓ​ടി​വ​ന്ന് വീ​ണു​മ​രി​ച്ച നി​ല​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഉ​ല്ലാ​സ് വീ​ട്ടി​ൽ​നി​ന്ന് പോ​യ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ തൊ​ട്ടി​ൽ​പാ​ലം പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഇ​ൻ​സ്പെ​ക്ട​ർ ജേ​ക്ക​ബ്, എ​സ്.​ഐ രാ​ധാ​കൃ​ഷ്ണ​ൻ, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ൻ, ഡോ​ഗ് സ്ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ല​ത്തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വൂ​വെ​ന്ന് സി.​ഐ ജേ​ക്ക​ബ് പ​റ​ഞ്ഞു. മാതാവ്: ശോഭ. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​സൂ​ൺ, അ​നു​ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit News
News Summary - burnt body of young man found in Kuttiyadi
Next Story